New Update
/sathyam/media/media_files/kfHCay5Sjj5S70vaOS6Z.jpg)
ശക്തിക്കുളങ്ങര: മുന്‍വൈരാഗ്യത്താല്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതില്‍ മുജീബാ(31)ണ് അറസ്റ്റിലായത്.
Advertisment
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുജീബ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മുലങ്കര ജനത പ്രസിന് സമീപം പരാതിക്കാരനായ ജോബിനെ ആക്രമിക്കുകയായിരുന്നു. ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികള്‍ കല്ലെറിഞ്ഞത് ചോദ്യം ചെയ്യാന്‍ വന്നതാണെന്ന് കരുതിയാണ് പ്രതികള്‍ ആക്രമിച്ചത്.
കമ്പുകൊണ്ടും പട്ടിക കഷ്ണംകൊണ്ടുമുള്ള ആ്രകമണത്തില്‍ പരാതിക്കാരന് തലയില്‍ പരിക്കേല്‍ക്കുകയും മുഖത്തെ അസ്ഥി പൊട്ടുകയുമൃണ്ടായി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us