ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തിനിടെ വീണ്ടും  ആന ഇടഞ്ഞു; ചിതറിയോടി നിരവധി പേര്‍ക്ക് പരിക്ക്

പാപ്പാന്‍മാരും എലഫെന്റ് സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ തളച്ചു.

New Update
444444

തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. പാപ്പാന്‍മാരും എലഫെന്റ് സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ തളച്ചു. വടക്കുംനാഥന്‍ ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്മാരും എലഫെന്റ് സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ആനയെ തളച്ചത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴിയിലൂടെ കിഴക്കേ നടയിലേക്ക് ഓടിയ ആന പിന്നീട് സ്റ്റേജിന് അരികിലൂടെ വടക്ക് വശത്തേക്ക് ഓടുകയായിരുന്നു. 

Advertisment

ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ കഴിഞ്ഞ ദിവസവും ആനയിടഞ്ഞിരുന്നു. അമ്മത്തിരുവടി വിഭാഗത്തിന്റെ തിടമ്പേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. ഇരു ആനകളും പൂരപ്പറമ്പിലൂടെ ഓടി. ആളുകള്‍ ചിതറിയോടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാള്‍ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്. 

മാര്‍ച്ച് 22ന് രാത്രി 11നാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്‌ബേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാനെ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ക്ക് പരിക്കുണ്ട്. ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ഇതോടെ രണ്ട് ആനകളും കൊമ്പുകോര്‍ത്തു. പിന്നീട് എലഫന്റ് സ്‌ക്വാഡെത്തി ആനകളെ തളയ്ക്കുകയായിരുന്നു.

Advertisment