നിര്‍മാണം പൂര്‍ത്തീകരിച്ച തുണ്ടുവിളയില്‍ ചാക്കോ എബ്രഹാം മെമ്മോറിയല്‍ ടവര്‍ പത്തനംതിട്ട പൂങ്കാവില്‍ നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയില്‍ പ്രമാടം ഗ്രാമപഞ്ചായത്തില്‍ പൂങ്കാവ് ജംഗ്ഷനില്‍ കോന്നി മെഡിക്കല്‍ കോളജ് റോഡിലാണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്.

New Update
83347464-61b7-4bcc-bdd3-ae3d8b1b0416

പത്തനംതിട്ട: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനസജ്ജമായ തുണ്ടുവിളയില്‍ ചാക്കോ എബ്രഹാം മെമ്മോറിയല്‍ ടവര്‍ പത്തനംതിട്ട മല്ലശേരി പൂങ്കാവില്‍ നാടിന് സമര്‍പ്പിച്ചു. 

Advertisment

മാര്‍ത്തോമാ സഭ കുന്നംകുളം-മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. 

e6be6b15-c717-4689-826a-94bc0ec141b3

വിവിധ സഭകളിലെ വൈദികരായ റവ. എം.ജെ. ചെറിയാന്‍, റവ. സി.വി. സൈമണ്‍, റവ. ഷിബു കെ, റവ. ഷാനു വി. എബ്രഹാം, റവ. ഫാ. റോയി എം. ജോയി, റവ. ഫാ. ജിജു എം. ജോണ്‍,  പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറകളിലുള്ള വന്‍ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.  

പത്തനംതിട്ട ജില്ലയില്‍ പ്രമാടം ഗ്രാമപഞ്ചായത്തില്‍ പൂങ്കാവ് ജംഗ്ഷനില്‍ കോന്നി മെഡിക്കല്‍ കോളജ് റോഡിലാണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. തുണ്ടുവിളയില്‍ അഡ്വ. റെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്നുനില കെട്ടിടം പ്രദേശത്തിന്റെ വികസനസാധ്യതകള്‍ക്ക് പുതിയ മാനം നല്‍കുമെന്ന പ്രതീക്ഷയാണ് പൂങ്കാവ് നിവാസികള്‍ പങ്ക് വയ്ക്കുന്നത്.

Advertisment