കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് കണ്ടെത്തി. സുരഭിക്കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ ആടിനെയാണ് കൊന്നത്. കടുവയാണ് ആടിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതിതിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കാല്‍പ്പാടുകള്‍ നോക്കി കടുവയാണോയെന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.