ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ പോയ വയോധിക കുളത്തില്‍ മരിച്ച നിലയില്‍; കാല്‍ വഴുതി വീണെന്ന് സംശയം

പത്തിയൂര്‍ മങ്ങാട്ടുശേരില്‍ ശിവന്റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
525

ആലപ്പുഴ: കായംകുളത്ത് വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ മങ്ങാട്ടുശേരില്‍ ശിവന്റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്.

Advertisment

വീടിനു സമീപത്തെ റോഡരികിലെ കുളത്തിലാണ് ആനന്ദവല്ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവായി രാവിലെ ചെറിയ പത്തിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന ആനന്ദവല്ലി വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനായി ഇറങ്ങിയിരുന്നു. എന്നാല്‍, തിരികെയെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് സമീപവാസി കുളത്തില്‍ ആരോ കിടക്കുന്നതായി പറഞ്ഞത്. 

മകനും ബന്ധുക്കളും എത്തിയപ്പോള്‍ കുളത്തില്‍ മരിച്ച് കിടക്കുന്ന ആനന്ദവല്ലിയെയാണ് കാണുകയും ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടില്‍ നിന്നും അമ്പത് മീറ്ററോളം മാറിയാണ് മൃതദേഹം. മഴയില്‍ വെള്ളം കയറി നിറഞ്ഞതിനാല്‍ ഇതുവഴി പോകുന്നതിനിടെ തെന്നി വീണതാകാമെന്നാണ് സൂചന. സംഭവത്തില്‍ കരീലക്കുളങ്ങര പോലീസ് എത്തി കേസെടുത്തു. മൃതദേഹം കായംകുളം ആശുപത്രിയില്‍. 

Advertisment