കുറവിലങ്ങാട്: വഴിയിലൂടെ നടന്നുപോയ വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍. ഇലക്കാട് പുതുശേരി കുഴിയില്‍ വീട്ടില്‍ ദീപക് റെജി(28)യാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 26നാണ് സംഭവം. പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്ന വയോധികയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ചെന്ന് മുഖവും വായും പൊത്തിപ്പിടിച്ച് മാല വലിച്ചു പൊട്ടിച്ച് സ്‌കൂട്ടറില്‍ കയറി കടന്നുകളയുകയായിരുന്നു. കുറവിലങ്ങാട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസ് നിലവിലുണ്ട്.