/sathyam/media/media_files/hAzWFhzDxZ6bbiKpYaLs.jpg)
ആലപ്പുഴ: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് തല്ലുപിടിയില്‍. നവ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ടു വീട്ടുകാര്‍ തമ്മിലായിരുന്നു സംഘര്‍ഷം.
സംഭവത്തില്‍ ചോലെപ്പാടം ഭാഗത്ത് വിഷ്ണുഭവനം വീട്ടില്‍ ദീപ (37), ദീപയുടെ മകന്‍ പ്രണവ് (19), ചവറ കിരണ്‍ഭവനത്തില്‍ കിരണ്‍ (19), തേവലക്കര നല്ലതറവീട്ടില്‍ അഖില്‍ (19), ചവറ വടക്കുംതല രജനീഷ് ഭവനത്തില്‍ രജനീഷ് (22), ചവറ വടക്കുംതല പള്ളിയുടെ കിഴക്കേതില്‍വീട്ടില്‍ ആദിത്യന്‍ (19), ഈ സംഘത്തെ തിരിച്ച് ആക്രമിച്ച ചെട്ടികുളങ്ങര തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷ് (43), സതീഷിന്റെ ഭാര്യ സുസ്മിത (40), തോട്ടുകണ്ടത്തില്‍ സുരേഷ് (41) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രണവ് വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റിട്ടത് ചോദിക്കാനെത്തി കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും മകനും മകന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷിനെയും ഭാര്യ സുസ്മിതയേയും കുടുംബത്തെയും അക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us