Advertisment

കോഴിക്കോട് താമരശേരിയില്‍ വീണ്ടും ജ്വല്ലറിയില്‍ കവര്‍ച്ച; അരക്കിലോയിലധികം വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു

ഒന്നിലേറെ മോഷ്ടാക്കളുണ്ടെന്നാണ് നിഗമനം. 

New Update
63636

കോഴിക്കോട്: താമരശേരിയില്‍ വീണ്ടും ജ്വല്ലറിയില്‍ കവര്‍ച്ച. അരക്കിലോയിലധികം വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. ജ്വല്ലറിയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കിലും വിജയിച്ചില്ല. ഒന്നിലേറെ മോഷ്ടാക്കളുണ്ടെന്നാണ് നിഗമനം. 

Advertisment

കഴിഞ്ഞ ദിവസം രാത്രിയില്‍ കാരാടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സിയ ഗോള്‍ഡ് വര്‍ക്സ് എന്ന സ്ഥാപനത്തിലാണ്  മോഷണം നടന്നത്. താമരശേരി പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

Advertisment