എം.വി. ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസ്:  സ്വപ്ന സുരേഷിന് ജാമ്യം

കേസില്‍  ഹാജരാകാതിരുന്നതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

New Update
3636

കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍  ഹാജരാകാതിരുന്നതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

Advertisment

അതേസമയം, എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. 
സ്വര്‍ണ്ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നും പിന്മാറാന്‍ ഇടനിലക്കാരന്‍ വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തു. ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. 

സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആര്‍ജ്ജവമുണ്ടോയെന്നും എം.വി. ഗോവിന്ദന്‍ കാണിച്ച ആര്‍ജ്ജവം മുഖ്യമന്ത്രിയും മകളും കാണിക്കണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് പറഞ്ഞു. കേസ് ഈ മാസം 25ന് പരിഗണിക്കും.

Advertisment