ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വ്യവസായിയില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍;  മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റഫീക്കി(43)നെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
wrrwrwr

തിരുവനന്തപുരം: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 3.75 ലക്ഷം രൂപ വ്യവസായിയില്‍ നിന്നും തട്ടിയെടുത്ത മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റഫീക്കി(43)നെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Advertisment

ചാലയിലെ വ്യവസായിയെ ഓണ്‍ലൈന്‍ ട്രേഡിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിനെത്തുടര്‍ന്ന് വ്യാപാരി ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയും പോലീസ് പിടികൂടുകയുമായിരുന്നു.

കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പില്‍ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment