Advertisment

റോഡരികില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച   മൂന്നംഗ സംഘം ആന്ധ്രയില്‍ അറസ്റ്റില്‍

ജാതിയേരി സ്വദേശി മാന്താറ്റില്‍ അജ്മലിനെയാണ് പ്രതികള്‍ ആക്രമിച്ചത്.  

New Update
5444444444

നാദാപുരം: വളയം റോഡില്‍ ഓത്തിയില്‍ മുക്കില്‍ റോഡരികില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച  മൂന്നുപേര്‍ ആന്ധ്രയില്‍ അറസ്റ്റില്‍. ജാതിയേരി സ്വദേശികളായ ജാബിര്‍ (32), അനസ് (30), മുഹമ്മദ് അസറുദ്ദീന്‍ എന്നിവരെയാണ് ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ അന്ധ്രയിലെ സത്യായി ജില്ലയില്‍വച്ച് പിടികൂടിയത്.

Advertisment

ജാതിയേരി സ്വദേശി മാന്താറ്റില്‍ അജ്മലിനെയാണ് പ്രതികള്‍ ആക്രമിച്ചത്.  എ.എസ്.ഐ മനോജ് രാമത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. ലതീഷ്, സദാനന്ദന്‍ കായക്കൊടി, കെ.കെ. സുനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി നാദാപുരം സ്റ്റേഷനിലെത്തിച്ചത്.

പ്രതികള്‍ സ്ഥലത്തെ ഒരു ദര്‍ഗയില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. 2023 നവംബര്‍ രണ്ടിന് രാത്രി എട്ടിനാണ് റോഡില്‍നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അജ്മലിനെ രണ്ടു ബൈക്കുകളില്‍ എത്തിയ സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിയത്.

ജാതിയേരി മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗമായിരുന്നു അജ്മല്‍. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി അജ്മല്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ക്ക് ഓത്തിയില്‍ മുക്കില്‍വെച്ച് വെട്ടേല്‍ക്കുന്നത്. മാഹിയില്‍ മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്തിയതുള്‍പ്പെടെ മറ്റു കേസിലും അജ്മല്‍ പ്രതിയായിരുന്നു.  നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

 

Advertisment