ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വിവരം പറയുന്നതിനിടെ  അഞ്ചുവര്‍ഷം മുമ്പ് പീഡിപ്പിച്ച മധ്യവയസ്‌കന്റെ പേരും വെളിപ്പെടുത്തി പതിനേഴുകാരി

ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്ത് (20), ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദന്‍ (57) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്തു.

New Update
35353

തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ  അഞ്ചുവര്‍ഷം മുമ്പ് പീഡിപ്പിച്ച 57കാരന്റെ പേരും വെളിപ്പെടുത്തി പതിനേഴുകാരി.

Advertisment

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്ത് (20), ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദന്‍ (57) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്തു.

ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് കൃഷ്ണജിത്ത് പെണ്‍കുട്ടിയെ ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസില്‍കയറ്റി ഇയാള്‍ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. 

ശിശുക്ഷേമസമിതിയില്‍നിന്ന് ലഭിച്ച വിവരപ്രകാരം, തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി നടത്തിയ തിരച്ചിലില്‍ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. 

വിവരങ്ങള്‍ പറയുന്നതിനിടെയാണ് ചന്ദ്രാനന്ദന്‍ പീഡിപ്പിച്ച വിവരവും വെളിപ്പെടുത്തിയത്. 2020ലാണ് സംഭവം. ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയം കാരണം അന്ന് ആരോടും പറഞ്ഞില്ലെന്നും കൗണ്‍സലിങ്ങിനിടെ പെണ്‍കുട്ടി പറഞ്ഞു.

Advertisment