/sathyam/media/media_files/2025/11/22/jack-fruit-2025-11-22-15-02-21.jpg)
വരിക്കച്ചക്കയില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നു.
നാരുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ മലബന്ധം തടയുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഇരുമ്പിന്റെ അളവ് കൂട്ടാനും വിളര്‍ച്ച തടയാനും സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. മഗ്നീഷ്യം, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു.
പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇത് ചര്‍മ്മത്തിനും മുടിക്കും ആരോഗ്യം നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us