Advertisment

മനോജ് സ്ഥിരമായി വീട്ടില്‍ വന്നു ബഹളം ഉണ്ടാക്കുമായിരുന്നു, ഇന്നലെ കൊല്ലുമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്, മനോജിന് ഭാര്യയെ സംശയമായിരുന്നു, ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാന്‍ കാരണം: നിര്‍മലയുടെ അമ്മ കമലാക്ഷി

ഇന്നലെ രാത്രിയിലാണ് മനോജ് നിര്‍മ്മല(62)യെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. മനോജും (42) മരിച്ചു.

New Update
424242

കോട്ടയം: പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മനോജ് സ്ഥിരമായി വീട്ടില്‍ വന്നു ബഹളം ഉണ്ടാക്കുമായിരുന്നു എന്ന് കൊല്ലപ്പെട്ട നിര്‍മലയുടെ അമ്മ കമലാക്ഷി.

Advertisment

''മനോജ് സ്ഥിരമായി വീട്ടില്‍ വന്നു ബഹളം ഉണ്ടാക്കുമായിരുന്നു. ഇന്നലെ മനോജ് കൊല്ലുമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. വീടിനുള്ളില്‍ വച്ചാണ് തീ കൊളുത്തിയത്.

മനോജും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. മനോജിന് ഭാര്യയെ സംശയമായിരുന്നു. ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാന്‍ കാരണം. മനോജും ഭാര്യ ആര്യയും തമ്മിലുള്ള വിവാഹ മോചന കേസ് നടക്കുകയാണ്.

ആറ് വയസുള്ള മകനുമായാണ് മനോജ് ഭാര്യ വീട്ടിലേക്ക് എത്തിയത്. പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന് പിന്നാലെ മകന്‍ പുറത്തേക്കോടി. മനോജിന്റെ കൈയ്യില്‍ പെട്രോളുണ്ടെന്ന വിവരം മകന്‍ എന്നോട് പറഞ്ഞിരുന്നു. 

ആര്യ എറണാകുളത്ത് ജോലിക്ക് പോകുന്നത് മനോജ് എതിര്‍ത്തിരുന്നു. നിര്‍മല ഇടപെട്ടാണ് ആര്യക്ക് ജോലി വാങ്ങി കൊടുത്തത്. ഇതിന്റെ ദേഷ്യവും മനോജിന് ഉണ്ടായിരുന്നു..'' -കമലാക്ഷി പറഞ്ഞു. 

പൊള്ളലേറ്റ നിര്‍മ്മലയും മരുമകനും ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മനോജ് നിര്‍മ്മല(62)യെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. മനോജും (42) മരിച്ചു. പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

 

Advertisment