New Update
/sathyam/media/media_files/TGe9uUNWssKZCQvysAtX.jpg)
അഞ്ചല്‍: ആലഞ്ചേരിയില്‍ രണ്ടു ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആലഞ്ചേരി അക്ഷയസെന്ററിന് സമീപം സ്വാര്യ വ്യക്തിയുടെ കെട്ടികത്തിന് മുന്നിലാണ് സംഭവം.
Advertisment
മൂന്നുമാസത്തിലധികമായി ബൈക്കുകള്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നതായി ഇവിടെ ജോലി ചെയ്യുന്ന ലോഡിംഗ് തൊഴിലാളികള്‍ പറഞ്ഞു. ആരും തിരക്കി വരാതായതോടെ തൊഴിലാളികള്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് ബൈക്കുകളുടെ നമ്പര്‍ ശേഖരിച്ചു. രാത്രിയില്‍ അപകടമുണ്ടായതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതോ കവര്‍ച്ച ചെയ്യപ്പെട്ടതോ ആകാം ബൈക്കുകളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടമകളെ കണ്ടെത്തിയില്ലെങ്കില്‍ ബൈക്കുകള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുമെന്ന് ഏരൂര്‍ പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us