Advertisment

പാലാ ഡിപ്പോയില്‍ നിന്നും തെങ്കാശിയിലേക്ക് പുതിയ ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസ് ആരംഭിച്ചു; കോയമ്പത്തൂര്‍ സര്‍വീസ് ഉടന്‍

പ്രഥമ സര്‍വീസ് രാവിലെ 7.30ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സര്‍വീസ് ഉച്ചകഴിഞ്ഞ് 3ന് പുറപ്പെടും.

New Update
345555

പാലാ: പാലാ ഡിപ്പോയില്‍ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തര്‍ സംസ്ഥാന സര്‍വീസിന് തുടക്കം. പാലായില്‍ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സര്‍വീസാണിത്. പ്രഥമ സര്‍വീസ് രാവിലെ 7.30ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സര്‍വീസ് ഉച്ചകഴിഞ്ഞ് 3ന് പുറപ്പെടും. ഇതോടൊപ്പം കോയമ്പത്തൂരിലേക്കും അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സര്‍വീസ് കൂടിത്തുടങ്ങും. 

Advertisment

പാലാ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജോസ് ഇടേട്ട്, അഡൈ്വസറി ബോര്‍ഡ് അംഗം ജയ്‌സണ്‍മാന്തോട്ടം, എ.ടി.ഒ. ഷിബു, സാജന്‍ ആലക്കുളം, സജി മഞ്ഞക്കടമ്പില്‍, പ്രശാന്ത് നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment