Advertisment

ലൈംഗികാതിക്രമ കേസ്: അഡ്വ. ബി.എ. ആളൂരിന്റെ മുന്‍കൂര്‍  ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; ഭീഷണിയുണ്ടെന്ന് പരാതിക്കാരി

ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യതമാക്കി. 

New Update
45455

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അഡ്വ. ബി.എ. ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യതമാക്കി. 

Advertisment

ബി.എ. ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട പോലീസിനെ സമീപിക്കണമെന്ന് കോടതി അറിയിച്ചു. എന്നാല്‍, പൊലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. 

ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു. യുവതി നല്‍കിയ ലൈംഗിക അതിക്രമ കേസില്‍ ഹൈക്കോടതി ആഡ്വക്കറ്റ് ആളൂരിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടികാട്ടി ആളൂര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

 

Advertisment