കിളിമാനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

കിളിമാനൂര്‍ പുതുമംഗലം കാരിക്കുഴി കോളനിയില്‍ കുക്കുവിനാണ് പരിക്കേറ്റത്.

New Update
3555555544

തിരുവനന്തപുരം: കിളിമാനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവ ശേഷം ഭര്‍ത്താവ് ഗിരീഷ് (40) കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കിളിമാനൂര്‍ പുതുമംഗലം കാരിക്കുഴി കോളനിയില്‍ കുക്കുവിനാണ് പരിക്കേറ്റത്. കഴുത്തിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഗുരുതര പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment