ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2025/04/29/qAW3EIJVIgmXrhoUMWaI.jpg)
പത്തനംതിട്ട: ഫെയ്‌സ്ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. ഇദ്രിഷ് അലി(23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം മത്സ്യക്കച്ചവടം നടത്തുകയാണ് ഇയാള്‍. പ്രധാനമന്ത്രിയേയും മറ്റു നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടതായുള്ള ബി.ജെ.പി. ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us