തൃശൂര്‍: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളാണ് പിടിയിലായത്. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി വേലായുധന്റെ മകന്‍ പ്രബിനാ(34)ണ് അറസ്റ്റിലായത്.
വനം വകുപ്പിലാണ് ജോലിയെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വനം വകുപ്പിന്റെ വ്യാജരേഖകളുമായി യൂണിഫോം ധരിച്ചാണ് ആളുകളെ സമീപിച്ചിരുന്നത്. വാളയാര്‍ റെയ്ഞ്ച് ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും കോടതി ആവശ്യങ്ങള്‍ക്കായി തൃശൂര്‍ കലക്ടറേറ്റില്‍ വരുമ്പോള്‍ കാണാമെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്.
ജോലി വാഗ്ദാനം ചെയ്ത് പലതവണകളിലായി ആളുകളില്‍ നിന്ന് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഇയാള്‍ കബളിപ്പിച്ച് വാങ്ങിയിരുന്നു. ജോലിയില്‍ ചേരേണ്ട ദിവസങ്ങള്‍ മാറ്റി മാറ്റി പറഞ്ഞപ്പോള്‍ കളിപ്പിക്കപ്പെട്ടെന്ന് മനസിലായ ഇടപാടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.