ആലപ്പുഴയില്‍ കേബിള്‍ ടിവി ടെക്‌നീഷ്യന്‍  വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

കേബിള്‍ ടിവി ടെക്‌നീഷ്യന്‍ പാതിരപ്പള്ളി പക്ഷണ അമ്പലത്തുവെളി പ്രതീഷാ(28)ണ് മരിച്ചത്.

New Update
64646

ആലപ്പുഴ: യുവാവിനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കേബിള്‍ ടിവി ടെക്‌നീഷ്യന്‍ പാതിരപ്പള്ളി പക്ഷണ അമ്പലത്തുവെളി പ്രതീഷാ(28)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആലപ്പുഴ പാതിരപ്പള്ളി കൈലാസം ജങ്ഷന് സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. 

Advertisment

കഴിഞ്ഞ ദിവസം രാത്രി കേബിള്‍ ടിവിയില്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് പ്രതീഷ് പരിസരത്ത് പരിശോധനയ്ക്ക് പോയിരുന്നു. തിരികെ വീട്ടില്‍ എത്താതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisment