തൃശൂര്‍ തളിക്കുളത്ത് കടലില്‍ കുളിക്കുന്നതിനിടെ  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് നീലഗിരി സ്വദേശി അമന്‍കുമാറി(21)ന്റെ മൃതദേഹമാണ് വലപ്പാട് ബീച്ചില്‍ നിന്ന് കണ്ടെത്തിയത്.

New Update
7897896867

തൃശൂര്‍: തളിക്കുളം അറപ്പക്കടുത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് നീലഗിരി സ്വദേശി അമന്‍കുമാറി(21)ന്റെ മൃതദേഹമാണ് വലപ്പാട് ബീച്ചില്‍ നിന്ന് കണ്ടെത്തിയത്.

Advertisment

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നീലഗിരിയില്‍ നിന്നെത്തിയ ആറംഗ സംഘം തമ്പാന്‍കടവ് അറപ്പത്തോടിനു സമീപം കടലില്‍ ഇറങ്ങിയപ്പോഴാണ് അപകടം. നീലഗിരി പോനൂര്‍ ബോയ്സ് കമ്പനി ജീവനക്കാരനായ സുരേഷ് കുമാറിന്റെ മകനായ അമന്‍ കുമാറിനെ തിരകളില്‍പ്പെട്ട് കാണാതാകുകയായിരുന്നു. രത്തിനം ഐ.ടി. കമ്പനി ജീവനക്കാരനാണ് അമന്‍.

യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് അഴീക്കോട് തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ട് തിരച്ചിലിനെത്തിയെങ്കിലും ശക്തമായ തിരയില്‍ ബോട്ടിന് മുന്നോട്ടു പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ ഇന്നലെ കണ്ടെത്താനായില്ല. 

ഇന്ന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തീരദേശ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അടിയൊഴുക്കും തീരക്കടലില്‍ കുഴികളുമുള്ള ഇവിടെ മൂന്ന് വര്‍ഷത്തിനിടെ നാലു യുവാക്കളാണ് തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്.

 

Advertisment