Advertisment

പി. ശശി നല്‍കിയ മാനനഷ്ടക്കേസ്: പി.വി. അന്‍വറിന്  കോടതിയുടെ നോട്ടീസ്

ഡിസംബര്‍ മൂന്നിന് അന്‍വര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. 

New Update
535353

പാലക്കാട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി നല്‍കിയ മാനനഷ്ടക്കേസില്‍ പി.വി. അന്‍വറിന് കോടതിയുടെ നോട്ടീസ്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഡിസംബര്‍ മൂന്നിന് അന്‍വര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. 

Advertisment

പാലക്കാട് ഒക്ടോബര്‍ 17ന് നടത്തിയ പത്ര സമ്മേളനത്തില്‍ ശശിക്കെതിരെ അന്‍വര്‍ നടത്തിയ ആരോപണത്തിനെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയത്. കഴിഞ്ഞ ദിവസം ശശി നല്‍കിയ പരാതിയില്‍ തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും അന്‍വറിന് നോട്ടീസ് അയച്ചിരുന്നു.

Advertisment