മലപ്പുറത്ത് കാട്ടുപന്നികള്‍ കടകളിലേക്ക്  കൂട്ടത്തോടെ പാഞ്ഞുകയറി; വെടിവച്ച് കൊന്നു

ഷൂട്ടര്‍മാരാണ് വെടിവച്ച് കൊന്നത്.

New Update
544444666

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കില്‍ പത്തോളം കാട്ടുപന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി. 
പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പന്നികളെ വെടിവച്ചു കൊന്നു. ഷൂട്ടര്‍മാരാണ് വെടിവച്ച് കൊന്നത്.

Advertisment

രാവിലെ 10:30നാണ് സംഭവം. കാട്ടുപന്നികള്‍ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരുന്ന ജീവനക്കാര്‍ കടയില്‍ നിന്നിറങ്ങിയോടി. പന്നിയുടെ ആക്രമണത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പന്നികള്‍ കടകളിലേക്ക് ഓടിക്കയറുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.