New Update
/sathyam/media/media_files/2025/02/08/1p4AS410hslXs8xWXnj1.jpg)
മലപ്പുറം: മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സാ(20)ണ് അറസ്റ്റിലായത്.
Advertisment
ചൊവ്വാഴ്ചയാണ് സംഭവം. യുവതിയും ഇയാളും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതി മറ്റൊരാളോട് ചാറ്റ് ചെയ്തതില്‍ പ്രകോപിതനായ യുവാവ് വഴക്കിടുകയായിരുന്നു. മാനത്തുമംഗലം ബൈപാസില്‍ വച്ച് മൊബൈല്‍ എറിഞ്ഞു പൊട്ടിക്കുകയും പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും മര്‍ദ്ദിച്ചതായും യുവതി പോലീസില്‍ പരാതി നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us