Advertisment

സ്റ്റീയറിംഗ് വീലില്‍ കുട്ടിക്കളി വേണ്ട, ഉടന്‍ പണി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

" ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികള്‍ക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം.."

New Update
43353535

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടായിരിക്കണം അവരോട് വാത്സല്യം കാണിക്കേണ്ടതെന്ന് മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

Advertisment

മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പ്: 

'' സ്റ്റീയറിംഗ് വീലില്‍ കുട്ടിക്കളി വേണ്ട... റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് അവരോട് നമുക്കുള്ള വാത്സല്യം കാണിക്കേണ്ടത്. നാലുവരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന പിതാവിന് എ.ഐ. ക്യാമറ ഉടന്‍ പണി കൊടുത്തു. രക്ഷിതാവിന്റെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു.

കുട്ടികളെ ഡ്രൈവിംഗ് സീറ്റില്‍ നിര്‍ത്തിയും ഇരുത്തിയും വാഹനം വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികള്‍ക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം.

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലില്‍ കുട്ടികളി കളിച്ച് കാണിക്കുമ്പോള്‍ നിങ്ങളുടെ കുട്ടികള്‍ മാത്രമല്ല ചിലപ്പോള്‍ മറ്റുള്ളവര്‍ക്കും അപകടം സംഭവിക്കാം...''

Advertisment