New Update
/sathyam/media/media_files/o7qTVMpRWJ25UJgItU3r.jpg)
കൊല്ലം: മത്സ്യവ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍. മങ്ങാട് സ്വദേശി വിഷ്ണു സന്തോഷാണ് അറസ്റ്റിലായത്. കാവനാട് സൂര്യനഗര്‍ കാട്ടു പുരയിടത്തില്‍ ജോസഫ് ദാസനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.
Advertisment
ഇയാളെ പിടികൂടാനായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രതി കൊല്ലം കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us