കോഴിക്കോട്: പൂഴിത്തോട് മാവട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടി കടന്തറ പുഴയില്‍ അമിത ജലപ്രവാഹം. വൈകിട്ട് മൂന്നിന് വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേല്‍ഭാഗത്ത് വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്.
കടന്തറ പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചു. ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടി. പൂഴിത്തോട് മേഖലയില്‍ രാത്രിയിലും മഴ തുടരുകയാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പുഴയില്‍ ഇറങ്ങരുതെന്നും ചെമ്പനോട് വില്ലേജ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.