കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് വാക്കേറ്റം, അടിപിടി; ഭാര്യാ സഹോദരിയുടെ മകന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

റിച്ചാര്‍ഡിനെ വീട്ടില്‍ തിരക്കിയെത്തിയ സനല്‍ റിച്ചാര്‍ഡുമായി വാക്കേറ്റവും സംഘര്‍ഷമുണ്ടാകുകയുമായിരുന്നു.

New Update
crime 5678

തിരുവനന്തപുരം: കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡാ(52)ണ് കൊല്ലപ്പെട്ടത്. പ്രതി 
 ശാന്തിപുരം അര്‍ത്തിയില്‍ പുരയിടത്തില്‍ സനിലി(32)നും പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

കൊല്ലപ്പെട്ട റിച്ചാര്‍ഡിന്റെ ഭാര്യാ സഹോദരിയുടെ മകനാണ് പ്രതി സനില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. റിച്ചാര്‍ഡിനെ വീട്ടില്‍ തിരക്കിയെത്തിയ സനല്‍ റിച്ചാര്‍ഡുമായി വാക്കേറ്റവും സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. ഇതിനിടെ സനല്‍ തൊട്ടടുത്ത വീട്ടില്‍ക്കയറി കത്തിയെടുത്തു വന്ന് റിച്ചാര്‍ഡിനെ കുത്തുകയായിരുന്നു. റിച്ചാര്‍ഡിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റിച്ചാര്‍ഡ് മരിച്ചിരുന്നു. 

മത്സ്യത്തൊഴിലാളിയായ റിച്ചാര്‍ഡ് കൊല്ലം ഹാര്‍ബറിലെ ജോലി കഴിഞ്ഞ് ശനിയാഴ്ച വൈകിട്ടാണ് ശാന്തിപുരത്തെ വീട്ടിലെത്തിയത്. കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Advertisment