New Update
/sathyam/media/media_files/3vSAkAfdGfPlLDrZkQQT.jpg)
ചേര്‍ത്തല: ബാറില്‍ മദ്യപിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്കു കുത്തേറ്റു. ആലപ്പുഴ സ്വദേശി ഗിരീഷി(40) നാണ് കുത്തേറ്റത്. ഇയാളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Advertisment
ബുധനാഴ്ച വൈകിട്ട് ഏഴിന് മതിലകത്തിനു സമീപത്തെ ബാറിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങര സ്വദേശി ജിനേഷി(39)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us