/sathyam/media/media_files/2025/11/16/fa822e76-14b6-4294-b184-f55594cd4599-2025-11-16-11-04-29.jpg)
പതിവായി വെണ്ണ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വെണ്ണയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വെണ്ണയില്‍ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്.
വിറ്റാമിന്‍ എ, ഇ എന്നിവ അടങ്ങിയ വെണ്ണ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. വരണ്ട ചുണ്ടുകള്‍ക്കും വിള്ളലുകളുള്ള കാല്‍പാദങ്ങള്‍ക്കും ഇത് നല്ലതാണ്.
വെറും വയറ്റില്‍ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് മലബന്ധം, എന്നിവ പരിഹരിക്കാന്‍ സഹായിക്കും.
ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദനയും നടുവേദനയും കുറയ്ക്കാന്‍ വെണ്ണ കഴിക്കുന്നത് നല്ലതാണ്. മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും അല്‍പ്പം വെണ്ണ കഴിക്കുന്നത് പാല്‍ വര്‍ദ്ധിക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കമില്ലായ്മയ്ക്കും വെണ്ണ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us