/sathyam/media/media_files/2025/11/16/oip-12-2025-11-16-17-44-24.jpg)
തേന്‍ ഒരു ആന്റി ബാക്ടീരിയലാണ്. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു, ഇതിന് മറ്റ് പല ഉപയോഗങ്ങളുമുണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് തേന്‍. ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള തേനില്‍ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും.
ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഏറെ നല്ലതാണ് തേന്‍. പ്രകൃതിദത്ത എനര്‍ജി ബൂസ്റ്റര്‍ എന്ന് വേണമെങ്കില്‍ തേനിനെ വിളിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തില്‍ പ്രവേശിച്ച് വേഗത്തില്‍ മനുഷ്യ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. പ്രഭാതത്തില്‍ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കാം.
പോളിഫോണിക് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേന്‍. ദിവസവും ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത തടയുന്നു. രക്തക്കുഴലുകളില്‍ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) അടിഞ്ഞുകൂടുന്നത് തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us