ചൊറിയും ചിരങ്ങും മാറാന്‍ നീലയമരി

നീലയമരി കരളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

New Update
Indigofera_tinctoria1

നീലയമരി മുടിക്ക് കറുപ്പ് നിറം നല്‍കാനും, മുടി കൊഴിച്ചില്‍ തടയാനും, താരന്‍ അകറ്റാനും സഹായിക്കുന്നു. മുടിക്ക് നിറം നല്‍കാനായി നീലയമരി ഇലകള്‍ അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുന്നത് നല്ലതാണ്.

Advertisment

നീലയമരി കരളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. നീലയമരിയില അരച്ച് പുരട്ടിയാല്‍ ചൊറിയും ചിരങ്ങും മാറും. അതുപോലെ മുഖക്കുരുവിനും നീലയമരി ഉപയോഗിക്കാം. നീലയമരി സമൂലം അരച്ച് പുരട്ടുകയും ഇലയുടെ നീര് കുടിക്കുകയും ചെയ്യുന്നത് വിഷജന്തുക്കളുടെ കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.

നീലയമരി വേര് ചവച്ചാല്‍ പല്ലുവേദന കുറയും. നീലയമരി നീര് കഴിക്കുന്നത് ചുമ, ആസ്ത്മ, അപസ്മാരം എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. നീലയമരി വേര് കഷായം വെച്ച് കുടിക്കുന്നത് മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ പഴുപ്പ് എന്നിവ മാറ്റാന്‍ സഹായിക്കും.

Advertisment