New Update
/sathyam/media/media_files/2025/11/16/8255df89-237c-44bc-b573-e60fc3fc652e-2025-11-16-11-42-47.jpg)
കപ്പലണ്ടി കഴിച്ച് അളവ് കൂടുമ്പോള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാം. മിതമായ അളവില്‍ കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെങ്കിലും അമിതമായി കഴിക്കുന്നത് ശരീരത്തില്‍ കൂടുതല്‍ ഊര്‍ജ്ജം എത്താന്‍ കാരണമാവുകയും ഭാരം കൂടാന്‍ ഇടയാക്കുകയും ചെയ്യും.
Advertisment
ഒരു ദിവസം ഒരു പിടി കപ്പലണ്ടി കഴിക്കുന്നതാണ് ആരോഗ്യകരം. മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം മേമ്പൊടിയായി കപ്പലണ്ടി കഴിക്കുന്നത് ഭാരം കൂടാന്‍ കാരണമാകും.
കൂടുതല്‍ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം. വറുത്ത കപ്പലണ്ടിയില്‍ ചേര്‍ക്കുന്ന ഉപ്പ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും കാരണമാകും. പൂപ്പല്‍ ബാധിച്ച കപ്പലണ്ടി കരളിനെ ദോഷകരമായി ബാധിക്കും. അതിനാല്‍ നല്ല നിലക്കടല തിരഞ്ഞെടുക്കാനും ശരിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us