/sathyam/media/media_files/2025/11/13/1133096-handdisease-2025-11-13-15-55-35.jpg)
പലപ്പോഴും വരുന്ന ഒരു പ്രശ്നമാണ് മൊരി അഥവാ മൊരിച്ചില്‍. ഇത്തരം അസുഖമുള്ളവര്‍ക്ക് ചര്‍മത്തില്‍ ഈര്‍പ്പം കുറവാകും. ഇതിനാല്‍ വരണ്ട ചര്‍മം കൂടുന്നതിന് ഇടയാക്കുന്ന യാതൊരു കാര്യങ്ങളും ചെയ്യരുത്. സോപ്പ് പോലുള്ളവ കൂടുതല്‍ ഉപയോഗിക്കരുത്. കുറേ വെള്ളം, കൂടുതല്‍ ചൂടുള്ള വെള്ളം ഒഴിച്ച് കുളിക്കരുത്.
വീര്യം കുറഞ്ഞ സോപ്പോ ലോഷനോ മാത്രം ഉപയോഗിക്കുക. കടലമാവ്, പയര്‍ പൊടി, ഇഞ്ച, സ്‌ക്രബര്‍ ഒന്നും ഉപയോഗിക്കരുത്. ഇതിനായി ചെയ്യാവുന്നത് കുളി കഴിഞ്ഞ ഉടന്‍ തുടച്ച് മുഴുവന്‍ ഈര്‍പ്പം പോകുന്നതിന് മുന്‍പായി മോയിസ്ചറൈസര്‍ പുരട്ടാം.
ഇതിന് വെളിച്ചണ്ണ ഗുണകരമല്ല. എന്നാല്‍ ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്. ഇതിനായി എള്ളെണ്ണ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇതു പോലെ വെണ്ണ ഉപയോഗിയ്ക്കാം. ഇത് മൊരിച്ചില്‍ കുറയാന്‍ സഹായിക്കും. വാസ്ലീന്‍ അഥവാ പെട്രോളിയം ജെല്ലി ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us