/sathyam/media/media_files/2025/11/17/5fe3a44f-f8f4-4b08-a9f6-16115e657f3e-2025-11-17-12-28-01.jpg)
വാഴപ്പഴം ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയമിടിപ്പ് ക്രമപ്പെടുത്താനും സഹായിക്കുന്നു. നാരുകള്‍ ധാരാളമുള്ളതുകൊണ്ട് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റുകള്‍, ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഉടനടി ഊര്‍ജ്ജം നല്‍കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, ചെമ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
നാരുകള്‍ കൂടുതലും കലോറി കുറഞ്ഞതും ആയതുകൊണ്ട് വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും അമിത ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
പതിവായി കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിഷാദത്തെ തടയാനും സഹായിക്കും. പൊട്ടാസ്യം ധാരാളമുള്ളതുകൊണ്ട് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവ അടങ്ങിയതുകൊണ്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us