/sathyam/media/media_files/2025/11/16/oip-6-2025-11-16-16-00-14.jpg)
ചില ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉറക്കത്തെ ബാധിക്കാം. ഉദാഹരണത്തിന്, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവ.
ഉത്കണ്ഠ, വിഷാദ രോഗം, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉറക്കത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളാണ്. വേദന, ചൊറിച്ചില്‍, ശ്വാസംമുട്ടല്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളും ഉറക്കം നഷ്ടപ്പെടുത്തും.
ചില മരുന്നുകളുടെ ഉപയോഗം പാര്‍ശ്വഫലമായി ഉറക്കത്തെ ബാധിച്ചേക്കാം. കൂടുതല്‍ ശബ്ദമുള്ള ചുറ്റുപാടുകള്‍, അമിതമായി ചൂടോ തണുപ്പോ ഉള്ള കാലാവസ്ഥ എന്നിവയും ഉറക്കം ശരിയായി കിട്ടാന്‍ തടസ്സമുണ്ടാക്കാം.
ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, സാമ്പത്തികപരമായ കാര്യങ്ങള്‍, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തെ ബാധിക്കും. മോശം ഉറക്കശീലങ്ങള്‍, അമിതമായി ചായ, കാപ്പി കുടിക്കുക, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ അമിതമായി ഉപയോഗിക്കുക എന്നിവയെല്ലാം ഉറക്കത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us