New Update
/sathyam/media/media_files/mx0JY99vPhu74Mp7c5NH.jpg)
ആലപ്പുഴ: കെ.എസ്.എഫ്.ഇ. ഓഫീസില്‍ വച്ച് യുവതിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ചു. കളക്ഷന്‍ ഏജന്റ് മായാദേവിയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മായാദേവിയുടെ അനുജത്തിയുടെ ഭര്‍ത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്.
Advertisment
ആലപ്പുഴയിലെ കളര്‍കോട് ശാഖയിലാണ് സംഭവം. അക്രമണത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉച്ചയ്ക്ക് ഓഫീസിനുള്ളില്‍ മറ്റു ജീവനക്കാരുടെ മുന്നില്‍വച്ചാണ് സംഭവം. കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാര്‍ ഉടന്‍ പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us