അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍  സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു; മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും ആ സ്ത്രീ അവരല്ലെന്ന് കുട്ടി

കുട്ടിയും കടയുടമയും പറഞ്ഞ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.

New Update
7777

കൊല്ലം: ഓയൂരില്‍ നിന്നും ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസില്‍  കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയും കടയുടമയും പറഞ്ഞ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.

Advertisment

എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചെങ്കിലും അവരാരുമല്ല എന്നാണ് കുട്ടി പറയുന്നത്. ഒന്നിലധികം സ്ത്രീകള്‍ സംഘത്തിലുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത് വര്‍ക്കല ഭാഗത്തേക്ക് എന്നാണ് സൂചന. 

ഡി.ഐ.ജി. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതികള്‍ മയങ്ങാന്‍ മരുന്ന് നല്‍കിയതായും സംശയമുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയുടെ രക്തവും മൂത്രവും പരിശോധനയ്ക്ക് അയച്ചു.

Advertisment