ആലപ്പുഴ പുറക്കാട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു

രണ്ടാഴ്ച മുമ്പും സമാനമായ സംഭവം പ്രദേശത്തുണ്ടായിരുന്നു.

New Update
4242444

ആലപ്പുഴ: പുറക്കാട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞത് ആശങ്ക വര്‍ധിപ്പിച്ചു. തീരത്ത് നിന്ന് 25 മീറ്ററോളം ദൂരം ചെളിയടിഞ്ഞു. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. രണ്ടാഴ്ച മുമ്പും സമാനമായ സംഭവം പ്രദേശത്തുണ്ടായിരുന്നു. അന്ന് 300 മീറ്ററോളം ദൂരമാണ് ചെളിയടിഞ്ഞത്. തീരത്ത് രണ്ടു വശങ്ങളിലുമായി ഒരു കിലോമീറ്റര്‍ ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഇത് സാധാരണ പ്രതിഭാസമാണെന്നാണ് അന്ന് വിദഗ്ധര്‍ പറഞ്ഞത്.

Advertisment

മൂന്ന് ദിവസത്തിനകം കടല്‍ പൂര്‍വ്വസ്ഥിതിയിലായി. കൂടാതെ പ്രദേശത്ത് ചാകര ലഭിക്കുകയും ചെയ്തു. ഇത്തവണ തീരത്ത് രണ്ടുവശങ്ങളിലുമായി 500 മീറ്ററോളം ഭാഗത്താണ് ചെളിയടിഞ്ഞത്. കഴിഞ്ഞ തവണത്തേത്തിന്റെ അത്രയും കടല്‍ ഉള്‍വലിയുകയും ചെയ്തിട്ടില്ല. എന്നാല്‍, ചെളിയടിഞ്ഞതിനാല്‍ ചാകര നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്.