പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാ(55)മിനാണ് സൂര്യാഘാതമേറ്റത്.
നെഞ്ചിലും മുതുകിലും പരിക്കേറ്റ തോമസിനെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. വലമ്പിലിമംഗലം മുപ്പതാം നമ്പര്‍ ബൂത്തില്‍ വീടുകയറിയുള്ള പ്രചാരണത്തിനിടെയായിരുന്നു സംഭവം.