ശരീരഭാരം കുറയ്ക്കാന്‍ കുമ്പളങ്ങ

നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സുഗമമാക്കുന്നു, മലബന്ധം തടയുന്നു.

New Update
OIP

കുമ്പളങ്ങളങ്ങയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കുമ്പളങ്ങയില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സുഗമമാക്കുന്നു, മലബന്ധം തടയുന്നു. 

Advertisment

കുമ്പളങ്ങയില്‍ വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് കുമ്പളങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

കുമ്പളങ്ങയില്‍ വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുമ്പളങ്ങ വൃക്കകളെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു, അതുപോലെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നു. 

കുമ്പളങ്ങ ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരില്‍ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ കുമ്പളങ്ങ സഹായിക്കുന്നു. 

Advertisment