മലപ്പുറം: ട്രേഡിങ്ങിന്റെ മറവില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്ന് യുവാക്കള്‍ പോലീസിന്റെ വലയില്‍. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടന്‍ അബ്ദുല്‍ ഷമീര്‍, പോരൂര്‍ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കല്‍ മുഹമ്മദ് ഫസീഹ്, ചാത്തങ്ങോട്ടുപുറം മലക്കല്‍ വീട്ടില്‍ റിബിന്‍ എന്നിവരാണ് പിടിയിലായത്.
ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് അങ്ങാടിപ്പുറം സ്വദേശിനിയില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ മറ്റ് തട്ടിപ്പ് സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തിയതായും തെളിഞ്ഞു.
തട്ടിപ്പുകാര്‍ക്ക് യുവാക്കള്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കളുടെ പേരില്‍ എടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട് സിം കാര്‍ഡ്, എ.ടി.എം. കാര്‍ഡ് തുടങ്ങിയവ തട്ടിപ്പ് സംഘം വാങ്ങിയെടുത്ത ശേഷം നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. ഇങ്ങനെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറുമ്പോള്‍ 10000 രൂപ വരെയാണ് പ്രതിഫലം നല്‍കിയിരുന്നത്. സംഭവത്തിന് പിന്നിലെ മുഖ്യപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.