നാട്ടുകാരുടെ മുന്നില്‍വച്ച് സുഹൃത്ത് അസഭ്യം പറഞ്ഞ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

കൊല്ലം ഏരൂര്‍ സ്വദേശി ബിജുവിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. 

New Update
7575757

കൊല്ലം: നാട്ടുകാരുടെ മുന്നില്‍വച്ച് സുഹൃത്ത് അസഭ്യം പറയുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കൊല്ലം ഏരൂര്‍ സ്വദേശി ബിജുവിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. 

Advertisment

സുഹൃത്തും ഏരൂരിലെ ഓട്ടോ ഡ്രൈവറുമായ ഉണ്ണിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് ബിജുവിന്റെ ആത്മഹത്യാക്കുറിപ്പ്.  കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ഉണ്ണി ബിജുവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് വിവരം. ബിജുവിന്റെ മരണത്തില്‍ കുറ്റക്കാരനെതിരേ നടപടി വേണമെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.

അവിവാഹിതനായ ബിജു സഹോദരിക്കൊപ്പമായിരുന്നു താമസം. സഹോദരി പലവട്ടം വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികള്‍ എത്തി വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471-2552056)

Advertisment