16-ാമത് പീഡിയാട്രിക് എമർജൻസി മെഡിസിൻ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം

New Update
NADEPAM

തിരുവനന്തപുരം: 'മേക്കിങ് ദ് ഇ.ഡി പീഡിയാട്രിക് റെഡി' എന്ന വിഷയത്തിൽ കിംസ്ഹെൽത്ത്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ട്രിവാൻഡ്രം ചാപ്റ്റർ, ഐഎപി കേരള ചാപ്റ്റർ, ഐഎപി പിഇഎം ചാപ്റ്റർ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി.

Advertisment

 രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി അൻപതോളം ആരോഗ്യവിദഗ്ദ്ധർ സെഷനുകൾക്ക് നേതൃത്വം നൽകുകയും മുന്നൂറോളം ഡോക്ടറുമാർ കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും ചെയ്തു.


കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. "എമർജൻസി മെഡിസിൻ രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്ന പുരോഗതി ഏറെ പ്രശംസനീയവും പ്രതീക്ഷാർഹവുമാണ്. രാജ്യത്തെ ആരോഗ്യ മേഖല  അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. ഉയർന്ന  നിലവാരത്തിലുള്ള സേവനങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് ലഭ്യമാണ്. പീഡിയാട്രിക് എമർജൻസി മെഡിസിൻ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ ഈ വികാസത്തിന്റെ ഗുണഭോക്താക്കളാകുന്നുവെന്ന്  ഉറപ്പാക്കണം."  - ഡോ. എം.ഐ സഹദുള്ള പറഞ്ഞു.


ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക് എമർജൻസി മെഡിസിൻ 2024 ചാപ്റ്റർ ദേശീയ പ്രസിഡന്റ് ഡോ. രാധിക രാമൻ മുഖ്യ പ്രഭാഷണം നൽകി. അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ ഡോ. എ. മാർത്താണ്ഡ പിള്ള, ഐഎപി പിഇഎം ചാപ്റ്റർ 2025 ദേശീയ പ്രസിഡന്റ് ഡോ. എ.കെ ഗോയൽ, ഐഎപി കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റിയാസ് ഐ, ഐഎ പി ട്രിവാൻഡ്രം സെക്രട്ടറി ഡോ. ശ്രീജിത്ത് കുമാർ സി, എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു. ഐഎപി പിഇഎം ചാപ്റ്റർ 2024 ദേശീയ സെക്രട്ടറി ഡോ. ഭരത് ചൗധരി റിപ്പോർട്ടും അവതരിപ്പിച്ചു. 

തിരുവനന്തപുരം കിംസ്ഹെൽത്ത്, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എസ്.പി മെഡിഫോർട്ട് എന്നിവിടങ്ങളിലായി അഞ്ച് പ്രീ-കോൺഫറൻസ് വർക്ക്ഷോപ്പുകളും സംഘടിപ്പിചിരുന്നു.


പീഡിയാട്രിക് എമർജൻസി കെയറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള രോഗനിർണ്ണയം, ശിശുക്കളിലെ സിപിആർ പരിശീലനം, ബയോമാർക്കറുകളുടെ ഉപയോഗം, സുരക്ഷിതമായ സെഡേഷനുകൾ, വിഷബാധകൾ, പീഡിയാട്രിക്‌സിലെ ഇക്കോ-എമാർജൻസികൾ എന്നിവയെ നേരിടുന്നത്,   വിഭവ ദൗർലഭ്യമുള്ള സാഹചര്യങ്ങളിൽ കുട്ടികളുടെ അടിയന്തര പരിചരണം, പോക്സോ കേസുകളും നിയമപരമായ വെല്ലുവിളികളും, കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ  തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചകളായി. 


എൻ.എ.പി.ഇ.എം ഓർഗനൈസിംഗ് ചെയർപേഴ്സണും കിംസ്ഹെൽത്തിലെ പീഡിയാട്രിക് എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. പ്രമീള ജോജി സ്വാഗതം ആശംസിച്ചു. പീഡിയാട്രിക്സ് വിഭാഗം കൺസൾട്ടന്റും എൻ.എ.പി.ഇ.എം ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. നീതു ഗുപ്‌ത ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കിംസ്ഹെൽത്ത് പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ആന്‍ഡ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഫിയ പി.എമ്മും ചടങ്ങിന്റെ ഭാഗമായി. രണ്ട് ദിവസങ്ങളിലായി കോവളം ഉദയ സമുദ്രയിൽ നടക്കുന്ന കോണ്‍ക്ലേവ് നാളെ സമാപിക്കും.

Advertisment