ആലക്കോട്: കിഴക്കേകൂറ്റ് (പകലോമറ്റം) ജോസ് ജോസഫ് (80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച ഇഞ്ചിയാനിയിലുളള വീട്ടില്‍ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: വാഴക്കുളം കാഞ്ഞിരംകുന്നേല്‍ കുടുംബാംഗം സി.ടി. ഏലിയാമ്മ (റിട്ടയേര്‍ഡ് ഹെഡ് നെഴ്‌സ്, കാരിക്കോട്). മക്കള്‍: ബെന്‍സി ജോസ് (റിട്ടേര്‍ഡ് അധ്യാപിക എ.എം.എല്‍.പി സ്‌കൂള്‍, തിരൂര്‍), ബിജു ജോസ്, ബിനു ജോസ്.
മരുമക്കള്‍: ജോര്‍ജ് കൊട്ടാരത്തില്‍, ഏഴുമുട്ടം (റിട്ടയേര്‍ഡ് അധ്യാപകന്‍, എം.ഡി.പി.എസ് യു.പി. സ്‌കൂള്‍, ഏഴൂര്‍), സീന ജോര്‍ജ്, വാളംകോട്ട്, കോടിക്കുളം (അക്കൗണ്ടന്റ്, കോടിക്കുളം ഗ്രാമ പഞ്ചായത്ത്), റ്റിന്റു ജോണ്‍, നന്ദികാട്ട്, ചെലവ് (ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത്).