പപ്പടത്തിന്റെ പേരില്‍ അടി, കഞ്ചാവ് പ്രതി പോലീസിന് ക്ലാസെടുത്ത് ചിരിപ്പിച്ചു. കുടുംബ പ്രശ്നങ്ങൾ കാരണം വീട്ടമ്മമാർ കൂട്ട ആത്മഹത്യ ചെയ്തത് നൊമ്പരപ്പെടുത്തി. വാഹനാപകട മരണങ്ങൾ നൊമ്പരം ഇരട്ടിയാക്കി. 2025 വിടവാങ്ങുന്നത് ചിരിക്കാൻ കുറവും നൊമ്പരങ്ങൾ ഏറെയും സമ്മാനിച്ച്

യുനസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഓഫ് ലേണിങ്ങ് സിറ്റീസ് പട്ടികയില്‍ ഇടം നേടാന്‍ കോട്ടയം നഗരം ശ്രമം തുടങ്ങിയതും 33-ാം റാങ്ക് ഉള്‍പ്പെടെ സിവില്‍ സര്‍വീസില്‍  ഒന്നിലേറെ റാങ്കുകളുമായി ജില്ല നേട്ടം കൊയ്തതും ഇതേ വര്‍ഷം തന്നെ.  

New Update
2025
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: വളരെ വേഗം കടന്നു പോയി എന്നു തോന്നിപ്പിച്ച വർഷമായിരുന്നു 2025. നാട്ടകത്ത് പപ്പടത്തിന്റെ പേരില്‍  കല്യാണ പന്തലിൽ അടി, പള്ളിക്കത്തോട്ടിൽ കഞ്ചാവ് ബ്ലഡ് കാന്‍സറിനുള്ള മരുന്നാണെന്ന് ലഹരി കേസിലെ പ്രതി പോലീസിന് ക്ലാസ് എടുക്കുന്നതുമൊക്കെ ചിരി പടർത്തിയ വാർത്തകളാണ്. ചിരിക്കാൻ കുറവ് സംഭവങ്ങൾ തന്ന വർഷമാണ് കടന്നു പോകുന്നത്. 

Advertisment

തീരാനൊമ്പരമായി ഏറ്റുമാനൂരിലെ ആത്മഹത്യകള്‍

ഏറ്റുമാനൂരില്‍ രണ്ടിടങ്ങളിലായി രണ്ടു വീട്ടമ്മമ്മാര്‍ മക്കള്‍ക്കൊപ്പം ജീവനൊടുക്കിയതിന്റെ വേദന കോട്ടയം ഒരിക്കലും മറക്കില്ല. 

shini and children


മനയ്ക്കപ്പാടത്ത് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിനിനു മുന്നില്‍ ചാടിയും നീറിക്കാട് സ്വദേശിയായ അഭിഭാഷക ജിസ്‌മോളും മക്കളായ നോഹയും നോറയും മീനച്ചിലാറ്റില്‍ ചാടിയും ജീവനൊടുക്കിയതിന്റെ തീരാനൊമ്പരത്തിലാണ് ഇപ്പോഴും ഏറ്റുമാനൂര്‍. 


Jismol Kottayam

എരുമേലിയിൽ മകളുടെ പ്രണയത്തെ ചൊല്ലി കുടുംബം തീ കൊളുത്തി മരിച്ചതും ഞെട്ടലായി. മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിലെ പഴയ കെട്ടിടം തകര്‍ന്നു വീണു, കൂട്ടിരിപ്പുകാരിയായ വീട്ടമ്മ മരിച്ചതും വേദനയായി.

BINDHU KOTTAYAM MEDICAL COLLEGE

സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസല്‍, കേരളാ  കോണ്‍ഗ്രസ് നേതാക്കളായ പ്രിന്‍സ് ലൂക്കോസ്, പി.എം.മാത്യു, വ്യവസായി പനംപുന്നയ്ക്കല്‍ ജോര്‍ജ് വര്‍ഗീസ്, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മാത്യൂ സാമുവല്‍ കളരിക്കല്‍, ദലിത് ചിന്തകന്‍ കെ.കെ. കൊച്ച്, ചിത്രകാരന്‍ മോപ്പസാങ് വാലത്ത്, തിരുവോണത്തോണിയുടെ അകമ്പടത്തോണിയുമായി പോയിരുന്ന രവീന്ദ്രബാബു ഭട്ടതിരി എന്നിവരുടെ വിയോഗവും പോയ വര്‍ഷത്തെ നൊമ്പരമായി.

vijayakumar

തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറും ഭാര്യ മീരയും അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും ആഘാതമായി. അയര്‍ക്കുന്നത്ത് ദൃശ്യം മോഡലില്‍ അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചു മൂടിയതും നാടിനെ നടുക്കി.

അപകട മരണങ്ങള്‍ക്കും ലഹരിക്കേസുകള്‍ക്കും പോയ വര്‍ഷവും കുറവൊന്നുമുണ്ടായില്ല. ലഭ്യമായ കണക്കുകൾ പ്രകാരം 197 അപകട മരണങ്ങൾ ജില്ലയിൽ സംഭവിച്ചു.

akhil kottayam municipality


കോട്ടയം നഗരസഭയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 211 കോടി രൂപ പെന്‍ഷന്‍ ഫണ്ടില്‍ നിന്നു തട്ടിയെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതും മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കേസില്‍ പ്രതിയായ കൊല്ലം സ്വദേശി അഖിലിനെ അറസ്റ്റ് ചെയ്തതും 2025ല്‍.


കോടതിയില്‍ എത്തിച്ച അസം സ്വദേശിയായ പ്രതി, പോലീസിന്റെ കൈയില്‍ നിന്നു രക്ഷപ്പെട്ടതും മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടതും പോയ വര്‍ഷം പോലീസിനു നാണക്കേടായി.

തെള്ളകത്ത് ലഹരി കേസിലെ പ്രതി പോലീസിനെ ചവിട്ടിക്കൊന്നതിന്റെ ആഘാതം ഇതുവരെയും പോലീസ് സേനയെ വിട്ടുമാറിയിട്ടില്ല. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാമാണ് തെള്ളകത്ത് കൊല്ലപ്പെട്ടത്. പിടികൂടാനുള്ള ശ്രമത്തിനിടെ ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ പ്രതി കുത്തിയതും ഏതാനും മാസം മുമ്പാണ്.

shyam prasad

യുനസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഓഫ് ലേണിങ്ങ് സിറ്റീസ് പട്ടികയില്‍ ഇടം നേടാന്‍ കോട്ടയം നഗരം ശ്രമം തുടങ്ങിയതും 33-ാം റാങ്ക് ഉള്‍പ്പെടെ സിവില്‍ സര്‍വീസില്‍  ഒന്നിലേറെ റാങ്കുകളുമായി ജില്ല നേട്ടം കൊയ്തതും ഇതേ വര്‍ഷം തന്നെ.  


ജില്ലയിലെ ബി.എസ്.എന്‍.എല്‍ പൂര്‍ണമായും 4 ജിയായത് മാര്‍ച്ചിലാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവും ഇതോടനുബന്ധിച്ച് കോണത്താറ്റ് പാലം തുറന്നതും വാര്‍ത്തകളില്‍ നിറഞ്ഞു.


അഭിമാനമായി മെഡിക്കല്‍ കോളജ്, നാണക്കേടായും മെഡിക്കല്‍ കോളജ്

രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവച്ചത് ഉള്‍പ്പെടെ മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍, ആശുപത്രി ചുറ്റുവട്ടത്ത് നടന്ന രണ്ടു സംഭവങ്ങള്‍ വന്‍ നാണക്കേടായി. 

ആശുപത്രി കോമ്പൗണ്ടിലെ നഴ്‌സിങ്ങ് കോളജില്‍ ജൂണിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റിലായതിനു പിന്നാലെ പുറത്തുവന്നത് ക്രൂര റാഗിങ്ങിന്റെ കഥകള്‍. 

kottayam-ragging--768x421

തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും ജില്ലയുടെ രാഷ്ട്രീയ ചിത്രം മാറിയതും കടന്നുപോകുന്ന വര്‍ഷത്തെ വാര്‍ത്തകളായി. യു.ഡി.എഫ്. വന്‍ തിരിച്ചു വരവ് നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പോടെയാണ് 2025ന്റെ മടക്കയാത്ര.  


ജില്ലാ പഞ്ചായത്തിലും 43 ഗ്രാമപഞ്ചായത്തുകളിലും 10 ബ്ലോക്ക് പഞ്ചായത്തുകളിലും ആറു നഗരസഭകളിലും യു.ഡി.എഫ്. ആധിപത്യം ഉറപ്പിച്ച തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമായി ദിയ ബിനു പാലായില്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.


diya binu

സി.പി.എം. ജില്ലാ സെക്രട്ടറിയായി ടി.ആര്‍ രഘുനാഥനും സി.പി.ഐ. ജില്ലാ സെക്രട്ടറിയായി വി.കെ. സന്തോഷ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം.ജില്ലാ കമ്മിറ്റിയില്‍ നിന്നു സുരേഷ് കുറുപ്പ് ഒഴിവായതും കെ.പി.സി.സി. പുനസംഘടനയില്‍ ജില്ലയ്ക്ക് അഞ്ചു ജനറല്‍ സെക്രട്ടറിമാരെ  ലഭിച്ചു. ലിജിന്‍ ലാല്‍, റോയി ചാക്കോ എന്നിവര്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റുമാരായതും ഇതേ വര്‍ഷം തന്നെ.

Advertisment