New Update
/sathyam/media/media_files/8ogSvmilZbX0Dd229vUo.jpg)
ചാവറ: സ്വകാര്യ ബസിന്റെ ഡോറില്‍ കൈകുടുങ്ങി വിദ്യാര്‍ഥിനിക്ക് പരിക്ക്. ചവറ ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഭുവന(17)യ്ക്കാണ് പരിക്കേറ്റത്.
Advertisment
ചവറ-അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് മുമ്പേ മുന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനി റോഡില്‍ വീണു.
ഇതുകണ്ട ഭുവന ഓടിയെത്തി സഹപാഠിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ഡോര്‍ അടച്ചു. ഡോറില്‍ കൈകുടുങ്ങി പരിക്കേറ്റിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ വീട്ടുകാരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഭുവനയുടെ ബന്ധുക്കളും സ്‌കൂള്‍ അധികൃതരും ബസ് ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us