Advertisment

പാലായില്‍ പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനപരിശോധനയുടെ പേരിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപ(17)നെ പാലാ പോലീസ്  വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്.

New Update
566655

കോട്ടയം: പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയതിന് പാലാ പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്.ഐ പ്രേംസണ്‍, എഎസ്ഐ ബിജു കെ. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി. വാഹനപരിശോധനയുടെ പേരിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപ(17)നെ പാലാ പോലീസ്  വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്.

Advertisment

മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. മര്‍ദ്ദിച്ചെന്ന പാര്‍ത്ഥിപന്റെ പരാതിയില്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പാലാ ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡി.ഐ.ജി. രണ്ട് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. 

കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചിരുന്നു. ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഭയന്ന് പാര്‍ത്ഥിപന്‍ വണ്ടി നിര്‍ത്തിയില്ല. എന്നാല്‍, പോലീസ് കാറിനെ പിന്തുടര്‍ന്ന് വിദ്യാര്‍ഥിയെ പിടികൂടി പാലാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൈയ്യില്‍ ലഹരി മരുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സ്‌റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നാണ് പാര്‍ത്ഥിപന്റെ പരാതി. 

മര്‍ദ്ദിച്ച കാര്യം പുറത്തുപറഞ്ഞാല്‍ വേറെ കേസില്‍ കുടുക്കുമെന്ന് ഗ്രേഡ് എസ്ഐ പ്രേംസണ്‍, എഎസ്ഐ ബിജു കെ. തോമസ് എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്നും പാര്‍ത്ഥിപന്‍ ആരോപിച്ചിരുന്നു.

 

Advertisment