കോട്ടയം: കോട്ടയം ശാസ്ത്രി റോഡില്‍ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ലോട്ടറിത്തൊഴിലാളിക്ക് പരിക്ക്. വാരിശേരി സ്വദേശി ജയരാജനാ(പിള്ളേച്ചന്‍-62)ണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികനും പരിക്കേറ്റു.
ഇന്ന് രാവിലെ 11:1നാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ ബൈക്ക് ജയരാജനെ ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് വഴിവിളക്ക് തൂണുകളില്‍ ഇടിക്കുകയും എതിര്‍ ദിശയില്‍ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ ജയരാജനെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി ശാസ്ത്രി റോഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളാണ് ജയരാജന്‍.